മഅ്ദനിയുടെ ചികിത്സ കേരളത്തിലേക്ക് മാറ്റണമെന്ന് പിണറായി

ബംഗ്ലൂരുവില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബദുാസിര്‍ മഅ്ദനിയുടെ ചികിത്സ കേരളത്തിലേക്ക് മാറ്റണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയച്ചു. മഅദ്‌നിയുടെ ചികിത്സ കേരളത്തിലേക്ക് മാറ്റുന്ന കാര്യത്തില്‍ അനുകൂല നിലപാട് സുപ്രീം കോടതിയില്‍ സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

മഅദ്‌നിയുടെ ആരോഗ്യസ്ഥിതി അനുദിനം വഷളവുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. വിചാരണ നടപടിക്രമങ്ങള്‍ അനന്തമായി നീളുന്നത് കൊണ്ട് മഅദ്‌നിക്ക് ആവശ്യമായ ചികിത്സ കിട്ടില്ലെന്ന് വിവിധ മുസ്ലിം സംഘടനകള്‍ മുഖ്യമന്ത്രിക്ക് നേരെത്ത പരാതി നല്‍കിയിരുന്നു.ബെംഗളൂരു സ്‌ഫോടന കേസിലെ 31-ാം പ്രതിയാണ് മഅദ്‌നി.

error: Content is protected !!