പെരിയാറിന്റെ പ്രതിമ തകർത്ത സംഭവം ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ

തി​രു​പ്പ​ത്തൂ​രി​ൽ പെ​രി​യാ​ർ ഇ.​വി.​രാ​മ​സ്വാ​മി​യു​ടെ പ്ര​തി​മ​ക​ൾ ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ ബി​ജെ​പി നേ​താ​വ് ഉ​ൾ​പ്പെ​ടെ ര​ണ്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റി​ൽ. ബി​ജെ​പി തി​രു​പ്പ​ത്തൂ​ർ ടൗ​ൺ സെ​ക്ര​ട്ട​റി അ​ണ്ണാ​ന​ഗ​ർ സ്വ​ദേ​ശി ആ​ർ. മു​ത്തു​രാ​മ​ൻ (42), ഇ​യാ​ളു​ടെ ബ​ന്ധു എം. ​ഫ്രാ​ൻ​സി​സ് (28) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​ദേ​ശ​വാ​സി​ക​ൾ ഇ​വ​രെ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

ത​മി​ഴ്നാ​ട്ടി​ൽ ബി​ജെ​പി ഭ​ര​ണ​ത്തി​ലെ​ത്തി​യാ​ൽ ആ​ദ്യം ഇ​ല്ലാ​താ​ക്കു​ക പെ​രി​യാ​ർ ഇ.​വി.​രാ​മ​സ്വാ​മി​യു​ടെ പ്ര​തി​മ​ക​ളാ​യി​രി​ക്കു​മെ​ന്ന ബി​ജെ​പി നേ​താ​വ് എ​ച്ച്. രാ​ജ​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. തി​രു​പ്പ​ത്തൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫീ​സി​ൽ സ്ഥാ​പി​ച്ചി​രു​ന്ന പെ​രി​യാ​ർ പ്ര​തി​മ​യാ​ണ് അ​ക്ര​മി​ക​ൾ ന​ശി​പ്പി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 7.30 ന് ​ആ​യി​രു​ന്നു സം​ഭ​വ​മു​ണ്ടാ​യ​ത്.

ത്രി​പു​ര​യി​ൽ ലെ​നി​ൻ പ്ര​തി​മ ത​ക​ർ​ക്ക​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് വി​വാ​ദ പ്ര​സ്താ​വ​ന​യു​മാ​യി രാ​ജ രം​ഗ​ത്തെ​ത്തി​യ​ത്. ആ​രാ​ണീ ലെ​നി​ൻ ഇ​ന്ത്യ​യി​ൽ അ​യാ​ൾ​ക്ക് എ​ന്ത് കാ​ര്യം ക​മ്യൂ​ണി​സ​വും ഇ​ന്ത്യ​യും ത​മ്മി​ൽ എ​ന്ത് ബ​ന്ധം ഇ​ന്ന് ത്രി​പു​ര​യി​ൽ ലെ​നി​ന്‍റെ പ്ര​തി​മ ത​ക​ർ​ത്തു, നാ​ളെ ജാ​തി​വാ​ദി പെ​രി​യാ​റി​ന്‍റെ പ്ര​തി​ക​ൾ ത​ക​ർ​ക്കും രാ​ജ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ കു​റി​ച്ചു. എ​ന്നാ​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് രാ​ജ പോ​സ്റ്റ് പി​ൻ​വ​ലി​ച്ചു.

error: Content is protected !!