എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ​ക്ക് ഇ​ന്നു തു​ട​ക്കം

എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ​ക്ക് ഇ​ന്നു തു​ട​ക്ക​മാ​കും. മൊ​ത്തം 13.67 ല​ക്ഷം കു​ട്ടി​ക​ളാ​ണ് ഇ​ന്നു പ​രീ ക്ഷാ​ഹാളി​ലെ​ത്തു​ന്ന​ത്. പ​ത്താം​ക്ലാ​സ് പ​രീ​ക്ഷ ഉ​ച്ച​ക​ഴി​ഞ്ഞും ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ രാ​വി​ലേ​യു​മാ​ണ് ന​ട​ക്കു​ക. 4,41,103 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​ത്ത​വ​ണ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്. ഇ​തി​ൽ 2,24,564 ആ​ണ്‍​കു​ട്ടി​ക​ളും 2,16,539 പെ​ണ്‍​കു​ട്ടി​ക​ളു​മാ​ണ് 2,751 പേ​ർ പ്രൈ​വ​റ്റാ​യും പ​രീ​ക്ഷ എ​ഴു​തും. 2,935 പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ​യു​ള്ള​ത്.

ഏ​പ്രി​ൽ ര​ണ്ട്, മൂ​ന്ന് തി​യ​തി​ക​ളി​ലാ​യി മൂ​ല്യ​നി​ർ​ണ​യ​ത്തി​നാ​യു​ള്ള സ്കീം ​ഫൈ​ന​ലൈ​സേ​ഷ​ൻ ക്യാ​ന്പു​ക​ൾ ന​ട​ക്കും. ഏ​പ്രി​ൽ അ​ഞ്ച് മു​ത​ൽ 20 വ​രെ 54 കേ​ന്ദ്ര​ങ്ങ​ളി​ൽ മൂ​ല്യ​നി​ർ​ണ​യം ന​ട​ക്കും. മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​യി ഒ​രാ​ഴ്ച​കൊ​ണ്ട് ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ന് സ​ജ്ജ​മാ​കും. സ​ർ​ക്കാ​ർ നി​ശ്ച​യി​ക്കു​ന്ന​തി​ന് അ​നു​സ​രി​ച്ചാ​യി​രി​ക്കും ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കു​ക.

പ്ല​സ് വ​ണ്‍, പ്ല​സ് ടു ​ക്ലാ​സു​ക​ളി​ലാ​യി 9,25,580 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രീ​ക്ഷ എ​ഴു​തു​ക. ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ (1,60,510) മ​ല​പ്പു​റ​ത്തും കു​റ​വ് (23,313) വ​യ​നാ​ട്ടി​ലു​മാ​ണ്. സം​സ്ഥാ​ന​ത്തും പു​റ​ത്തു​മാ​യി 2,076 പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളാ​ണ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യ്ക്കു ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

error: Content is protected !!