കാസര്‍ഗോഡ് നിന്നും കാണാതായ വിദ്യാര്ഥിയുടെ മൃതദേഹം കണ്ടെത്തി

കാസര്കോട്​: ദുരൂഹ സാഹചര്യത്തില് കാസറഗോഡ് മാങ്ങാട് നിന്നും കാണാതായ പത്താം തരം വിദ്യാര്ഥി ജാസിമിന്റെ മൃതദേഹം കണ്ടത്തി. കാസര്കോട് കളനാട് റെയിവേ ട്രാക്കില് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സ്കൂളിലെ സെന്റ് ഓഫ് പരിപാടിക്ക് വസ്ത്രമെടുക്കാനെന്ന് പറഞ്ഞ് വീട്ടില് നിന്നിറങ്ങിയ വിദ്യാര്ത്ഥിയെ നാല് ദിവസമായി കാണാനില്ലായിരുന്നു. തുടർന്ന് പോലീസും ബന്ധുക്കളും നാട്ടുകാരും പൊതുപ്രവർത്തകരുമെല്ലാം ജാസിറിനുവേണ്ടിയുള്ള അന്വേഷണം നടത്തിവരികയായിരുന്നു.ഇന്നലെ രാത്രിയോടെയാണ് ജാസിമിന്റെ മൃതദേഹം കളനാട് ഓവർ ബ്രിഡ്ജിനു സമീപത്തെ റെയിൽ വെ ട്രാക്കിന്റെ ഓവുചാലിൽ കണ്ടെത്തിയത്.
ചട്ടഞ്ചാല് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്ത്ഥിയായിരുന്ന ജാസിര് മാങ്ങട്ടെ ജാഫര്-ഫരീദ ദമ്ബതികളുടെ മൂന്ന് മക്കളില് മൂത്തവനാണ്. ഒന്നാം തീയതി വൈകീട്ടാണ് ജാസിമിനെ കാണാതാവുന്നത്. സ്കൂളില് നടക്കുന്ന പരിപാടിയുടെ ഒരുക്കത്തിനായി കൂട്ടുകാരോടൊപ്പം പോയ ജാസിമിനെ പിന്നെ കാണാതാവുകയായിരുന്നു.
സംഭവത്തിൽ ഏതാനും പേരെ പോലീസ് കസ്റ്റഡിയിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്. .

error: Content is protected !!