പാലക്കാട്‌ പടക്കശാലയില്‍ പൊട്ടിത്തെറി:പത്ത് പേർക്ക് പരിക്ക്

പാലക്കാട്‌ വണ്ടിത്താവളത്ത് ക്ഷേത്ര ഉത്സവത്തിനിടെ പടക്കശാലയിലുണ്ടായ പൊട്ടിത്തെറിയിൽ പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടു പേർ കുട്ടികളാണ്. ഇവരുടെ പരിക്ക് ഗുരുതരമാണ്. ഉച്ചയ്ക്ക് ഒന്നോടെയാണ് അപകടമുണ്ടായത്. പാണ്ടിത്താവളത്തെ ക്ഷേത്രത്തിൽ നടക്കുന്ന ഉത്സവത്തോട് അനുബന്ധിച്ച് പ്രദേശത്ത് പടക്കപ്പുര തയാറാക്കിയിരുന്നു. ഇതിന് സമീപം കുട്ടികൾ ഓലപ്പടക്കം പൊട്ടിച്ചപ്പോൾ തീപ്പൊരി പടക്കപ്പുരയിലേക്ക് വീഴുകയായിരുന്നു. തുടർന്ന് പടക്കപ്പുര കത്തിയമർന്നു.

പരിക്കേറ്റവരെ പാലക്കാട്, തൃശൂർ ജില്ലകളിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫയർഫോഴ്സ് യൂണിറ്റുകളും സ്ഥലത്ത് എത്തിയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.

error: Content is protected !!