ഒ​ൻ​പ​ത് ജി​ല്ല​ക​ളെ വ​ര​ള്‍​ച്ചാ​ബാ​ധി​ത​മാ​യി പ്ര​ഖ്യാ​പി​ക്കും

സം​സ്ഥാ​ന​ത്തെ ഒ​ൻ​പ​ത് ജി​ല്ല​ക​ളെ വ​ര​ള്‍​ച്ചാ​ബാ​ധി​ത​മാ​യി പ്ര​ഖ്യാ​പി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചു. ആ​ല​പ്പു​ഴ, ഇ​ടു​ക്കി, തൃ​ശ്ശൂ​ര്‍, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, മ​ല​പ്പു​റം, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളെ​യാ​ണ് വ​ര​ള്‍​ച്ചാ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളാ​യി പ്ര​ഖ്യാ​പി​ക്കാ​ന്‍ സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി തീ​രു​മാ​നി​ച്ച​ത്.

മ​ഴ​യു​ടെ കു​റ​വ്, ഉ​പ​രി​ത​ല ജ​ല​ത്തി​ന്‍റെ​യും ഭൂ​ജ​ല​ത്തി​ന്‍റെ​യും ല​ഭ്യ​ത​ക്കു​റ​വ്, ഉ​പ്പു​വെ​ള്ള​ത്തി​ന്‍റെ ക​ട​ന്നു​ക​യ​റ്റം മു​ത​ലാ​യ സൂ​ചി​ക​ക​ള്‍ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ജി​ല്ല​ക​ളെ വ​ര​ള്‍​ച്ചാ​ബാ​ധി​ത​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​ത്.

വ​ര​ള്‍​ച്ചാ​ബാ​ധി​ത ജി​ല്ല​ക​ളി​ല്‍ കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കും. ടാ​ങ്ക​റു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് വാ​ട്ട​ര്‍ കി​യോ​സ്‌​ക്കു​ക​ളി​ല്‍ വെ​ള്ളം എ​ത്തി​ക്കും. കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​ന് ത​ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് അ​നു​വ​ദി​ച്ച പ​ണം ല​ഭ്യ​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന ദു​ര​ന്ത​പ്ര​തി​ക​ര​ണ നി​ധി​യി​ല്‍ നി​ന്നും പ​ണം ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.

error: Content is protected !!