മെയ്‌ ഒന്ന് മുതല്‍ നോ​ക്കു​കൂ​ലി ഇല്ല

മേ​യ് ഒ​ന്നു മു​ത​ൽ കേ​ര​ള​ത്തി​ൽ നോ​ക്കു​കൂ​ലി നി​ർ​ത്ത​ലാ​ക്കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വി​ളി​ച്ചു​ചേ​ർ​ത്ത തൊ​ഴി​ലാ​ളി സം​ഘ​ട​നാ നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. ഇ​തി​നു കേ​ന്ദ്ര ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.

സം​ഘ​ട​ന​ക​ൾ തൊ​ഴി​ലാ​ളി​ക​ളെ വി​ത​ര​ണം ചെ​യ്യു​ന്ന പ്ര​വ​ണ​ത​യും മേ​യ് ഒ​ന്നു മു​ത​ൽ അ​വ​സാ​നി​പ്പി​ക്കാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.

error: Content is protected !!