പുതിയ തലമുറയുടെ കൈയിലും മലയാള സിനിമ ഭദ്രം : മുഖ്യമന്ത്രി

മുമ്പൊരിക്കലും ഇല്ലാത്തവിധത്തില്‍ പുതുമുഖങ്ങള്‍ക്ക് ഈ വര്‍ഷം പുരസ്‌കാരം ലഭിച്ചു എന്ന് കാണുന്നു. പുതിയ തലമുറയുടെ കൈയിലും മലയാള സിനിമ ഭദ്രമാണെന്നതിന്റെ വ്യക്തമായ സൂചനയാണിത്. സര്‍ഗാത്മകമായ ഔന്നത്യത്തിന്റെ പുതുമാനങ്ങളിലേക്ക് മലയാള സിനിമയെ ഉയര്‍ത്തുന്നതിന് ചലച്ചിത്രരംഗത്തുളള നമ്മുടെ പ്രതിഭകള്‍ക്ക് കഴിയുമെന്ന വിശ്വാസമാണ് ഇത്തവണത്തെ അവാര്‍ഡ് നിര്‍ണയം വ്യക്തമാക്കുന്നത് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോപ്പുലര്‍ പ്രെഡിക്ഷനായിരുന്ന ഫഹദ് ഫാസിലിനെ പിന്തള്ളിയാണ് ഇന്ദ്രന്‍സ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച നടിയായി പാര്‍വതിയെയും ജൂറി തെരഞ്ഞെടുത്തു. ഈ മ യൗ സംവിധാനം ചെയ്ത ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സംവിധായകന്‍.

110 ചിത്രങ്ങളാണ് ജൂറി പരിഗണിച്ചത്. ഒരു സ്ത്രീ സംവിധായിക മാത്രം 58 പുതുമുഖ സംവിധായകരും. ചിത്രങ്ങള്‍ക്ക് 78 ശതമാനം പേരും ആദ്യമായി സംസ്ഥാന പുരസ്‌ക്കാരം നേടുന്നവര്‍ 37ല്‍ 28 പുരസ്‌ക്കാരങ്ങളും പുതുമുഖങ്ങള്‍ക്കാണെന്ന് സാംസ്‌ക്കാരിക മന്ത്രി ഏ.കെ. ബാലന്‍ പറഞ്ഞു.

സിനിമയെ ഗൗരവമായി സമീപിക്കാത്തതായിരുന്നു ജൂറി പരിഗണിച്ചതില്‍ ഏറെയുമെന്ന് ജൂറി അംഗം ഡോ ബിജു പറഞ്ഞു. 58 ഓളം പുതുമുഖ സംവിധായകരുടെ സിനിമകള്‍ ഇത്തവണ പുരസ്‌ക്കാര പരിഗണനയിലുണ്ടായിരുന്നെങ്കില്‍ അതില്‍ അഞ്ച് എണ്ണത്തോളം മാത്രമാണ് സിനിമ എന്ന മാധ്യമത്തോട് നീതി പുലര്‍ത്തിയിരുന്നുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

error: Content is protected !!