കീഴാറ്റൂർ വിഷയം: രാഷ്ട്രിയ വിശദീകരണവുമായി സി.പി.എം

കീഴാറ്റൂര്‍ ബൈപ്പാസ് വിഷയത്തില്‍ രാഷ്ട്രീയ വിശദീകരണത്തിനൊരുങ്ങി സിപിഎം. കണ്ണൂരില്‍ രണ്ട് മേഖലാ ജാഥകള്‍ നടത്തുന്നതിനൊപ്പം തുറന്ന് കത്തും പ്രസിദ്ധീകരിക്കും. അതേ സമയം സമരക്കാരുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്ന് ബിജെപി ആവശ്യപ്പെട്ടു. വയല്‍ക്കിളികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി കീഴാറ്റൂരില്‍ നിന്ന് കണ്ണൂരിലേക്ക് നടത്തുന്ന കര്‍ഷക രക്ഷാ മാര്‍ച്ചില്‍ നന്ദിഗ്രാം ഇരകളെ പങ്കെടുപ്പിക്കുമെന്നും ബി.ജെ.പി.

നാടുകാവല്‍ സമരത്തിന് പിന്നാലെയാണ് കീഴാറ്റൂരിലെ വയല്‍ക്കിളികള്‍ക്ക് പ്രതിരോധ പരിപാടികള്‍ സിപിഎം തുടരുകയാണ്. പൊതുജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരണവുമായി സിപിഎം രണ്ട് മേഖലാ ജാഥകള്‍ നടത്തും. വികസനകാര്യത്തില്‍ തുറന്ന കത്ത് പ്രസിദ്ധീകരിക്കുമെന്നും സിപിഎം… കണ്ണൂര്‍ ബൈപ്പാസ് അലൈന്‍മെന്റ് മാറ്റി വയലില്‍ക്കൂടിയാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നല്‍കിയ ബിജെപിയാണ് കീഴാറ്റൂരില്‍ കണ്ണീരൊഴുക്കുന്നതെന്ന് സിപിഎം ആരോപിച്ചു. ബൈപ്പാസ് വിരുദ്ധ സമരത്തിന്റെ പതനമാണ് കീഴാറ്റൂരില്‍ കഴിഞ്ഞ ദിവസം കണ്ടത്.

എന്നാല്‍ പ്രശ്‌നപരിഹാരത്തിന് ഡല്‍ഹിക്ക് പോകുന്നതിന് പകരം മുഖ്യമന്ത്രി കീഴാറ്റൂരിലെത്തി കര്‍ഷകരുമായി ചര്‍ച്ച ചെയ്യണമെന്ന് ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ കഴിവ് കേടാണ് പ്രശ്‌നം വഷളാക്കുന്നത്. സിപിഎമ്മിന് കര്‍ഷക താത്പര്യമല്ല കച്ചവട താത്പര്യമാണെന്നും ബി.ജെ.പി ആരോപിച്ചു. 

വയല്‍ക്കിളികള്‍ ലോങ് മാര്‍ച്ച് നടത്തിയാല്‍ പിന്തുണയ്ക്കും. കീഴടങ്ങില്ല കീഴാറ്റൂര്‍ എന്ന പേരിലായിരിക്കും കര്‍ഷക രക്ഷാ മാര്‍ച്ച് നടത്തുക.

error: Content is protected !!