നരേന്ദ്രമോദി ആപ്പ്; പരിഹാസവുമായി രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയുടെ പേരിൽ ട്വീറ്റ് ചെയ്താണ് രാഹുൽ മോദിയെ പരിഹസിച്ചത്. ഹായ്! എന്റെ പേര് നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. എന്റെ ഔദ്യോഗിക ആപ്പ് ഉപയോഗിക്കാന്‍ നിങ്ങള്‍ സൈനപ്പ് ചെയ്യുമ്പോള്‍, ഞാന്‍ നിങ്ങളുടെ എല്ലാ ഡാറ്റയും അമേരിക്കന്‍ കമ്പനികളിലെ എന്റെ സുഹൃത്തുക്കള്‍ക്ക് നല്‍കും.മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് നന്ദി. എല്ലായ്‌പ്പോഴും എന്നപോലെ, ഈ നിര്‍ണായക വാര്‍ത്തയും തള്ളികളഞ്ഞിരിക്കുന്നു എന്നാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വകാര്യ മൊബൈല്‍ ആപ്ലിക്കേഷനായ ‘നരേന്ദ്രമോദി ആപ്പ്’ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ അനുമതിയില്ലാതെ അമേരിക്കന്‍ കമ്പനിയായ ക്ലെവര്‍ടാപ്പിന് ചോര്‍ത്തി നല്‍കുന്നുവെന്ന് റിപ്പോര്‍ട്ട്. ഫ്രഞ്ച് സുരക്ഷാ ഗവേഷകന്‍ എല്ലിയോട്ട് അല്‍ഡേഴ്‌സണാണ് ഇക്കാര്യം പുറത്ത് വിട്ടത്. ആന്‍ഡേഴ്‌സണ്‍ ടിറ്ററില്‍ പുറത്ത് വിട്ട ട്വീറ്റുകളിലൂടെയാണ് വിവരം പുറത്തുവിട്ടത്.

error: Content is protected !!