ബോളിവുഡ് താരം നരേന്ദ്ര ഝാ അന്തരിച്ചു

ബോളിവുഡ് താരം നരേന്ദ്ര ഝാ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്. 55 വയസുകാരനായിരുന്ന ഝായുടെ അവസാന ചിത്രം പ്രഭാസ് നായകനാകുന്ന സഹോയാണ്.

മിനി സ്‌ക്രീനിലൂടെ അഭിനയ ജീവിതം തുടങ്ങിയ നരേന്ദ്ര ഝാ ജനിച്ചത് ബിഹാറിലെ മധുബാനയിലാണ്. ആദ്യ സിനിമ ഇക്ബാല്‍ ഖാന്‍ സംവിധാനം ചെയ്ത ഫാദര്‍, ദ ടെയില്‍ ഓഫ് ലൗ ആണ്. പിന്നീട് റയീസ്, ഹൈദര്‍, കാബില്‍, മോഹന്‍ജൊദാരോ, ഫോഴ്സ് 2 തുടങ്ങിയവയില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തു.

error: Content is protected !!