പ്രണയത്തിന്‍റെ പേരിലാണ് ഞാനും അമ്മയും തെറ്റാറുള്ളത്; എസ്തര്‍ അനില്‍

മലയാളികള്‍ക്ക് എന്നും പ്രിയങ്കരിയായ ഓമനക്കുട്ടിയാണ് എസ്തര്‍ അനില്‍. ‘നല്ലവന്‍’ എന്ന സിനിമയിലൂടെ ബാലതാരമായി എസ്തര്‍ അഭിനയ ജീവിതം തുടങ്ങുന്നത്. എന്നാല്‍ എത്ര വലുതായി എന്നു പറഞ്ഞാലും മലയാളികള്‍ക്ക് ഇന്നും കൊഞ്ചല്‍ മാറാത്ത കുട്ടിയായി തന്നെയാണ് എസ്തറിനെ കാണുന്നത്. ‘ജെമിനി’ എന്ന ചിത്രത്തിലൂടെ ബാലതാരം എന്ന ഇമേജ് മാറി നായികയിലേക്ക് എത്തിനില്‍ക്കുകയാണ് ഈ താരം. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്യുന്ന ‘ഓള’് സിനിമയിലെ നായികയാണിപ്പോള്‍.

പതിനഞ്ച് കാരിയുടെ കഥയാണ് ചിത്രം പറയുന്നത്. ഷെയ്ന്‍ നിഗം ആണ് നായകനായി വേഷമിടുന്നത്. ഇത് മാത്രമല്ല തമിഴില്‍ ‘കുഴലി’ എന്ന ചിത്രത്തില്‍ നായികയായി വേഷം ചെയ്യുകയാണ് ഈ താരം. പ്ലസ്ടുവിന് പഠിക്കുന്ന രണ്ട് കുട്ടികളുടെ കഥയാണ് ചിത്രം പറയുന്നത്.

എന്നാല്‍ സിനിമയില്‍ മാത്രമേ പ്രണയമുള്ളു ജീവിതത്തില്‍ ഇപ്പോള്‍ ഇല്ലെന്ന് എസ്തര്‍ പറയുന്നു.

അച്ഛനും അമ്മയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഇപ്പോഴും അവരുടെ പ്രണയം ശക്തമാണ്. ഞാനും അമ്മയും എപ്പോഴും തെറ്റുന്നത് പ്രണയത്തിന്റെ കാര്യം പറഞ്ഞാണ്. അമ്മ പറയും പ്രണയമാണ് ഈ ലോകത്തെ നിലനിര്‍ത്തുന്നതെന്ന്. അതൊക്കെ ഉണ്ടായിരുന്നിരിക്കാം ഇപ്പോഴുള്ള പിള്ളേര്‍ക്ക് അതൊന്നും ഇല്ല എന്ന്. പ്രണയ പരാജയം കൊണ്ടല്ല ചുറ്റുമുള്ള കാര്യങ്ങള്‍ കാണുന്നത് കൊണ്ടാണ് അങ്ങനെ പറയുന്നത്. അങ്ങനെ ഒരു പ്രണയം ഉണ്ടെങ്കില്‍ ഞാനിപ്പോഴും തിരഞ്ഞുകൊണ്ടിരിക്കുകയാണ്. അങ്ങനെ ഒരാളെ കണ്ടുമുട്ടും ന്നെ് ഞാന്‍ പ്രതീക്ഷിക്കുകയാണ് എസ്തര്‍ പറഞ്ഞു.

error: Content is protected !!