ചോദ്യപേപ്പര്‍ ചോര്‍ച്ച : എംഎസ്എഫ് ഹയര്‍സെക്കണ്ടറി റീജിയണല്‍ ഓഫീസ് ഉപരോധിച്ചു

ചോദ്യപേപ്പര്‍ ചോര്‍ച്ച വിഷയത്തില്‍സമഗ്രാന്വേഷണം നടത്തുക,വിദ്യാര്‍ഥികളുടെ ആശങ്ക പരിഹരിക്കുക.എന്നീ ആവശ്യങ്ങളുന്നയിച്ച് എംഎസ്എഫ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽഹയര്‍സെക്കണ്ടറി റീജിയണല്‍ ഓഫീസ് ഉപരോധിച്ചു.ഹയർ സെക്കണ്ടറി ചോദ്യപേപ്പർ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിട്ടും വേണ്ട ഗൗരവം ഉൾകൊള്ളാതെ വെറും പുക മറ സൃഷ്ടിക്കുന്ന വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും തികഞ്ഞ അലംഭാവമാണ് കാണിക്കുന്നതെന് എം.എസ്.എഫ് ആരോപിച്ചു.ഉപരോധം നടത്തിയ എം.എസ്.എഫ് നേതാക്കളെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി .

error: Content is protected !!