കണ്ണൂര്‍ സ്പെഷല്‍ ജയില്‍ സിപിഎം സുഖവാസ കേന്ദ്രമെന്ന് കെ.സുധാകരന്‍

കണ്ണൂർ സ്പെഷ്യൽ ജയിലിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് കെ.സുധാകരൻ.സി.പി.എം തടവുകാർക്ക് വേണ്ടി ജയിലിൽ നിയമങ്ങൾ കാറ്റിൽ പറത്തുകയാണ്.ഇതിനെതിരെ ഡി.ജി.പിക്ക് പരാതി നൽകിട്ടുണ്ടെന്നും സുധാകരൻ വ്യക്തമാക്കി.

മട്ടന്നൂരിലെ ശുഹൈബ് വധക്കേസിലെ പ്രതികളുടെ ജയിലിലെ വഴിവിട്ട ഇടപെടലുകളെക്കുറിച്ചാണ് ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് കെ സുധാകരൻ രംഗത്തെത്തിയത്. സിപിഎം തടവുകാർക്കുവേണ്ടി സുഖ സൗകര്യങ്ങൾ ഒരുക്കാൻ അധികാരികൾ മത്സരിക്കുകയാണ് ശുഹൈബ് വധ കേസിലെ മുഖ്യപ്രതി ആകാശ് തില്ലങ്കേരി തന്റെ കാമുകിയുമായി മണിക്കുറുകളോളമാണ് ജയിലിൽ സംസാരിച്ചത്. ഇത്ചട്ട ലംഘനമാണ്.പ്രതികൾക്ക് വ്യഭിചരിക്കാൻ പോലും ജയിലിൽ അവസരം ഒരുക്കി കൊടുക്കുകയാണ് പോലീസ് ചെയ്യുന്നതെന്നും സുധാകരൻ കുറ്റപ്പെടുത്തി

കേസിൽ 11 പ്രതികളാണ് ജയിലിൽ കഴിയുന്നത്. ഇതുമായി ബന്ധപ്പെട്ട് എല്ലാ തെളിവുകളും നൽകാൻ തയ്യാറാണ്.ഇതിനെതിരെ ഡി.ജി.പിക്ക് പരാതി നൽകിട്ടുണ്ട്. കാക്കി വേണോ കൊടി വേണോ എന്നു ചോദിച്ചാൽ കൊടി വേണമെന്ന് പറയുന്ന ജയിൽ സൂപ്രണ്ടാണ് കണ്ണൂരിലുള്ളതെന്നും സുധാകരൻ പറഞ്ഞു.

error: Content is protected !!