മെട്രോ മാന്‍ തോറ്റുമടങ്ങുന്നു, ഇവിടെ നിന്നിട്ട് കാര്യമില്ല ഒന്നും നടക്കില്ല; ഇ ശ്രീധരന്‍

ലൈറ്റ്‌മെട്രോയുടെ ചുമതല ഇ. ശ്രീധരന്‍ ഒഴിഞ്ഞു. മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും താത്പര്യമില്ലാത്തതിനാലാണ് ചുമതലയില്‍ നിന്ന് ഒഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നവംബറില്‍ പുതുക്കിയ ഡി.പി.ആര്‍ (ഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട്) നല്‍കിയിട്ട് പൂഴ്ത്തിവെച്ചിരിക്കുകയാണ്. കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി തനിക്ക് സമയം അനുവദിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

2015 മുതല്‍ കാത്തിരുന്നിട്ടും മന്ത്രിമാരും ഉദ്യോഗസ്ഥരും നിഷേധഭാവത്തിലാണെന്നും ലൈറ്റ് മെട്രോയില്‍ നിന്ന് പിന്മാറുകയാണെന്നും ഇ. ശ്രീധരന്‍ സര്‍ക്കാരിനെ അറിയിച്ചു. പ്രതിമാസം 18ലക്ഷം രൂപ നഷ്ടം സഹിച്ച് തുടരാനാവാത്തതിനാല്‍ കോഴിക്കോട്ടും തിരുവനന്തപുരത്തുമുള്ള ഓഫീസുകള്‍ അടുത്ത തിങ്കളാഴ്ച ഡി.എം.ആര്‍.സി പൂട്ടും. ഇവിടെയുള്ള എന്‍ജിനിയര്‍മാരെ റെയില്‍വേയിലേക്ക് തിരിച്ചയയ്ക്കും. ശരിയാവുമെന്ന് ഒരുപ്രതീക്ഷയുമില്ല. മന്ത്രിമാരുമായി വ്യക്തിപരമായി ഒരുപ്രശ്നവുമില്ല. വെറുതേ നടക്കാന്‍ താത്പര്യമില്ലാതെ തോറ്റുമടങ്ങുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

error: Content is protected !!