കര്‍ദിനാളിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

സീറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. അതിരൂപത രാജ്യത്തെ നിയമവ്യവസ്ഥകള്‍ക്ക് വിധേയമാണെന്നും കര്‍ദിനാളും നിയമങ്ങള്‍ക്ക് വിധേയനായ വ്യക്തിയാണെന്നും കോടതി പറഞ്ഞു. രാജ്യത്തെ നിയമങ്ങള്‍ക്ക് അതീതനായാണ് കര്‍ദിനാള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് കോടതി പറഞ്ഞു.

തന്നെ നിയന്ത്രിക്കാനുള്ള അവകാശം മാര്‍പാപ്പയ്ക്കും വത്തിക്കാനും മാത്രമാണെന്ന കര്‍ദിനാളിന്‍റെ വാദമാണ് കോടതിയുടെ അതിരൂക്ഷ വിമര്‍ശനം ക്ഷണിച്ചു വരുത്തിയത്. സ്വത്തുകള്‍ കൈകാര്യം ചെയ്യാന്‍ തനിക്കാണ് പരമാധികാരമെന്ന കര്‍ദിനാളിന്‍റെ വാദവും കോടതിയുടെ പരാമര്‍ശങ്ങള്‍ക്ക് ഇരയായി.

സഭാ സ്വത്തുകളുടെ സൂക്ഷിപ്പുകാര്‍ മാത്രമാണ് സഭയും കര്‍ദിനാളുമെന്ന് ജോര്‍ജ് ആലഞ്ചേരിയുടെ വാദങ്ങള്‍ തള്ളി കോടതി ചൂണ്ടിക്കാട്ടുന്നു. സഭയുടെ സ്വത്തുകള്‍ വിശ്വാസികളുടേതാണ്. അതിരൂപത രാജ്യത്തെ നിയമ വ്യവസ്ഥകൾക്ക് വിധേയമാണ് മേജർ ആർച്ച് ബിഷപ്പും രാജ്യത്തെ നിയമക്കൾക്ക് വിധേയനാണ്. രൂപതക്കു വേണ്ടി ഇടപാടുകൾ നടത്താനുള്ള പ്രതിനിധിയാണ് ബിഷപ്പ്. സാധാരണവിശ്വാസികള്‍ സംഭാവന ചെയ്തതാണ് രൂപതയുടെ സ്വത്തുകള്‍ അത് ബിഷപ്പിന്റെയോ വൈദികരുടെയോ അല്ല സ്വത്തുക്കൾ സ്വന്തം താൽപര്യപ്രകാരം കൈകാര്യം ചെയ്യാൻ കഴിയില്ല നിയമാണ് എല്ലാത്തിലും വലുത്.

സഭയുടെ സർവ്വാധിപനാണ് കർദിനാളെന്ന വാദം അംഗീകരിക്കാനാകില്ല, അതിരൂപതയെന്നത് സാങ്കൽപിക ട്രസ്റ്റല്ല , കർദിനാൾ പരമാധികാരിയുമല്ല. കാനോൻ നിയമത്തിൽ പോലും കർദിനാൾ സർവാധികാരിയല്ല എന്നും കോടതി ചൂണ്ടിക്കാട്ടി. ബിഷപ്പ് പരമാധികാരിയാണെങ്കിൽ രൂപതയിലെ മറ്റ് സമിതികളുമായി ചർച്ച വേണ്ടല്ലോ ഭൂമിയിടുമായി ബന്ധപ്പെട്ട് അത്തരം കൂടിയാലോചനകൾ നടന്നിട്ടുണ്ട് . കൂരിയയുടെ അനുമതിയോടെ മാത്രമേ സഭാ സ്വത്തുക്കൾ വിൽക്കാവൂ എന്നാണ് കാനോൻ നിയമത്തിൽ പറയുന്നത്
.പത്തു ലക്ഷത്തിന് മുകളിലുള്ള ഇടപാടുകൾക്ക് ഫൈനാൻസ് കൗൺസിലിന്റെ അനുമതിയും വേണം… കര്‍ദിനാളിന്‍റെ വാദങ്ങള്‍ തള്ളിക്കൊണ്ട് ഹൈക്കോടതി പറഞ്ഞു.

error: Content is protected !!