കുഞ്ഞനന്തനെ മോചിപ്പിക്കാന്‍ നീക്കം; പ്രതിഷേധവുമായി കെ കെ രമ

ടി പി ചന്ദ്രശേഖരന്‍ വധകേസിലെ പ്രതിയും സിപിഎെഎം കണ്ണൂരിലെ പ്രാദേശിക നേതാവുമായ കുഞ്ഞനന്തനു ശിക്ഷായിളവ് നല്‍കാന്‍ നീക്കം. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം കണ്ണൂര്‍ എസ്പി റിപ്പോര്‍ട്ട് തയ്യാറാക്കുന്നു. കണ്ണൂര്‍ എസ്പിയുടെ നിര്‍ദേശമനുസരിച്ച് കെ കെ രമയുടെയും കുഞ്ഞനന്തന്റെ ബന്ധുക്കളെയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.

70 വയസു കഴിഞ്ഞവര്‍ക്ക് നല്‍കുന്ന ആനുകൂല്യത്തിന്റെ പേരിലാണ് പുതിയ നീക്കം. സാധാരണ ഗതിയില്‍ മരണകാരണമായ ഗുരുതര രോഗം ബാധിച്ച പ്രതികള്‍ക്കാണ് ഇത്തരം ശിക്ഷായിളവ് നല്‍കുന്നത്. ഇതിനു മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതി വേണം. ഇത്തരം രോഗങ്ങള്‍ ഇല്ലാത്ത കുഞ്ഞുനന്തനെ മോചിപ്പിക്കാന്‍ അസാധാരണ നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്.

സംഭവത്തില്‍ ആര്‍എംപി നേതാവ് കെ കെ രമ പ്രതിഷേധമറിയിച്ചിട്ടുണ്ട്.

error: Content is protected !!