മാങ്ങാട് ബസ് കാത്തു നില്‍ക്കുന്നവര്‍ക്കിടയിലേക്ക് കാർ പാഞ്ഞു കയറി പിതാവും മകളും മരിച്ചു

ബസ് കാത്തു നില്‍ക്കുന്നവര്‍ക്കിടയിലേക്ക് കാർ പാഞ്ഞു കയറി ഒരു കുട്ടി അടക്കം 2 പേർ മരണപെട്ടു. കല്യാശ്ശേരി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി അസ്റ (16) പിതാവ് അബ്ദുൾ ഖാദർ ( 58) എന്നിവരാണ് മരിച്ചത്. മാങ്ങാട് സബ് രജിസ്ട്രാർ ഓഫീസിനു സമീപം ബസ് കാത്തു നില്കുകയായിരുന്നവർക്കിടയിലേക് കാർ പാഞ്ഞു കയറുകയായിരുന്നു. ഇന്നു രാവിലെ എട്ടു മണിയോടെയാണ് സംഭവം.അസ്റ കല്യാശ്ശേരി ഗവ: ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിയാണ്

error: Content is protected !!