മുതിർന്ന മാധ്യമ പ്രവർത്തകൻ എം.അബ്ദുറഹിമാൻ അന്തരിച്ചു

മുതിർന്ന മാധ്യമ പ്രവർത്തകൻ എം.അബ്ദുറഹിമാൻ അന്തരിച്ചു. മണ്ണാർക്കാടെ മകളുടെ വീട്ടിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
കണ്ണൂരിന്റെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖലയിൽ നിറസാനാധ്യമായിരുന്നു.

തികഞ്ഞ ഗാന്ധിയനും, കോൺഗ്രസ് പ്രവർത്തകനുമായ എം.അബ്ദുറഹിമാൻ കേരള രാഷ്ട്രീയത്തിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.കെ.കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.

നാളെ രാവിലെ 9 മണിയോടെ കണ്ണൂർ മഹാത്മാ മന്ദിരത്തിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് ഉച്ചയോടെ മൃതദേഹം ഖബറടക്കും.

error: Content is protected !!