ചെറുപുഴയില്‍ വാന്‍ പാഞ്ഞുകയറി വിദ്യാര്‍ഥി മരിച്ച സംഭവം:സി.സി ടിവി ദൃശ്യങ്ങള്‍ പുറത്ത്

കണ്ണൂര്‍ ചെറുപുഴയില്‍ വൈകുന്നേരം നാലരയോടെയാണ് അപകടമുണ്ടായത്.അതിവേഗതയിലെത്തിയ വാന്‍ കുട്ടികള്‍ക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.റോഡരികിലൂടെനടന്നുപോവുകയിരുന്നകുട്ടികള്‍ക്കിടയിലേക്ക് വാന്‍ അമിത വേഗതയില്‍ പാഞ്ഞു കയറുന്നതും,കുട്ടികളെ ഇടിച്ചു തെറിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്‌.

ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെരിങ്ങോം സ്വദേശി ദേവനന്ദയാണ് (13) മരിച്ചത്. അഞ്ച് കുട്ടികള്‍ക്ക് പരിക്കേറ്റു.പരിക്കേറ്റ അഞ്ചുകുട്ടികളെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു കുട്ടിയുടെ നില ഗുരുതരമാണ്.

error: Content is protected !!