പ്രകൃതി സൗഹൃദമായി മദ്യക്കുപ്പികള്‍

മദ്യപാനവും പരിസ്ഥിതി സൗഹൃദമാക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. കരട് മദ്യനയത്തിലെ പുതിയ നിര്‍ദ്ദേശപ്രകാരം സംസ്ഥാനത്ത് വിദേശ മദ്യങ്ങള്‍ ടെട്രാ പാക്കുകളിലേക്ക് മാറുന്നു. കേരളത്തിന് പുറത്ത് പ്രാവര്‍ത്തികമാക്കിയ പദ്ധതിയാണ് സംസ്ഥാനത്തും പരീക്ഷിക്കുന്നത്. വന്‍കിട കമ്പനികള്‍ ടെട്രാപാക്കില്‍ മദ്യം നിറച്ചുനല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് ജനുവരിയില്‍ കമ്പനി പ്രതിനിധികളുമായി പ്രാഥമിക ചര്‍ച്ചകള്‍ നടക്കുകയുണ്ടായി. നിലവില്‍ സംസ്ഥാനത്ത് പാല്‍, ശീതളപാനീയങ്ങള്‍ എന്നിവ ടെട്രാപാക്കുകളില്‍ ലഭിക്കുന്നുണ്ട്.

പാരിസ്ഥിതികപ്രശ്നം കണക്കിലെടുത്താണ് പ്ലാസ്റ്റിക് കുപ്പികള്‍ ഒഴിവാക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് വിതരണം ചെയ്യുന്ന മദ്യത്തില്‍ 75 ശതമാനവും പ്ലാസ്റ്റിക് കുപ്പികളിലാണ്. ഗ്ലാസിന് വിലകൂടുതലായതിനാല്‍ പ്രായോഗികമായി കുപ്പികളിലേക്ക് മാറാന്‍ സാധിക്കില്ലെന്ന നിലപാടാണ് മദ്യ കമ്പനികള്‍ സ്വീകരിക്കുന്നത്.

കര്‍ണാടകം, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ടെട്രാപാക്ക് പ്രചാരണത്തിലുണ്ട്. എന്നാല്‍, തമിഴ്നാട്ടില്‍ ടെട്രാപാക്ക് കൊണ്ടുവരാനുള്ള തീരുമാനം പരിഗണിച്ചെങ്കിലും നടപ്പാക്കിയില്ല.

error: Content is protected !!