കെഎസ്ആര്‍ടിസിക്ക് 3100 കോടിയുടെ വായ്പ

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന കെ.എസ്.ആര്‍.ടി.സിക്ക് ആശ്വാസമേക്കി 3100 കോടിയുടെ വായ്പ കരാര്‍ യഥാര്‍ത്ഥ്യമായി. ഇരുപത് വര്‍ഷം കാലാവധിയുള്ള വായ്പയെടുക്കാന്‍ കെ.എസ്.ആര്‍.ടി.സി ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി കരാര്‍ ഒപ്പുവച്ചു.

എസ്.ബി.ഐ,വിജയ ബാങ്ക്, കാനറ ബാങ്ക്, കെടിഡിഎഫ്‌സി എന്നീ ധനകാര്യസ്ഥാപനങ്ങള്‍ ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യമാണ് കെഎസ്ആര്‍ടിസിക്ക് ഇത്രവലിയ തുക വായ്പയായി നല്‍കുക. എസ്ബിഐയാണ് കണ്‍സോര്‍ഷ്യം ലീഡര്‍.

3100 കോടി രൂപ 20 വര്‍ഷത്തെ കാലാവധിയില്‍ 9.2 ശതമാനം പലിശ നിരക്കില്‍ തിരിച്ചടക്കണമെന്നാണ് കരാറിലെ വ്യവസ്ഥ. കരാര്‍ ദീഘകാലത്തേക്കായതിനാല്‍ പ്രതിദിന തിരിച്ചടവ് 3 കോടിയില്‍ നിന്ന് ഒരു കോടിയായി കുറയും എന്നതാണ് കെ.എസ്.ആര്‍.ടിസക്കുള്ള പ്രധാന നേട്ടം.

error: Content is protected !!