കോടിയേരിക്ക് രമയുടെ മറുപടി
ടി പി ചന്ദ്രശേഖരന്‍ സിപിഐഎമ്മിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിച്ചിരുന്നുവെന്നുള്ള കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് ചുട്ടമറുപടിയുമായി കെകെ രമ. ടിപി പാര്‍ട്ടിയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിച്ചിരുന്നുവെങ്കില്‍ എന്തിനാണ് കൊലപ്പെടുത്തിയതെന്ന് കെകെ രമ ചോദിക്കുന്നു.
നാണമില്ലാതെ നുണപറയുകയാണ് കോടിയേരി ഇപ്പോള്‍. പാര്‍ട്ടിയില്‍ നിന്നും അണികള്‍ കൊഴിഞ്ഞുപോകുന്നതില്‍ കോടിയേരിക്ക് വെപ്രാളമുണ്ടെന്നും കെകെ രമ ആരോപിച്ചു. കൂടാതെ ആര്‍എംപി രമയുടേതല്ലെന്നും ടി പി ചന്ദ്രശേഖരന്റേ പാര്‍ട്ടിയാണെന്നും അവര്‍ വ്യക്തമാക്കി.