കതിരൂര്‍ മനോജ്‌ വധക്കേസ് സര്‍ക്കാരിന് ഹൈക്കൊടതിയുടെ രൂക്ഷ വിമര്‍ശനം

കതിരൂർ മനോജ് വധക്കേസിലും സീറോ മലബാര്‍ സഭ ഭൂമിയിടപാട് കേസുമായി ബന്ധപ്പെട്ടും സർക്കാരിന് വിമർശനം . പ്രതിയെ സഹായിക്കുന്ന പ്രവണത സർക്കാർ കാണിക്കുന്നതായും സർക്കാരിന്റെ സത്യവാങ്മൂലത്തിൽ പൊരുത്തക്കേടുള്ളതായും കോടതി കുറ്റപ്പെടുത്തി. യുഎപിഎ ചുമത്തിയതിന് എതിരായി സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് വിമർശനം.

കതിരൂർ മനോജ് വധക്കേസിൽ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമ (യുഎപിഎ) പ്രകാരം പ്രോസിക്യൂഷനു കേന്ദ്രം നൽകിയ അനുമതി ചോദ്യംചെയ്താണു പ്രതികളായ പി. ജയരാജനും മറ്റും ഹൈക്കോടതിയെ സമർപ്പിച്ചത്. യുഎപിഎ പ്രകാരം പ്രോസിക്യൂഷനുള്ള അനുമതിയധികാരം കേന്ദ്രം സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാർക്കു നൽകിയതാണെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ വാദം. മാത്രമല്ല, യുഎപിഎയുടെ പരിധിയിൽ വരുന്ന, രാജ്യത്തിന്റെ ഐക്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന നടപടികളൊന്നും കേസിൽ ഉൾപ്പെട്ടിട്ടില്ലെന്നും വാദിച്ചു. അതേസമയം, അനുമതി കാര്യത്തിൽ കേന്ദ്രത്തിന് അധികാരമുണ്ടെന്നും സംസ്ഥാന സർക്കാരിന്റെ അനുമതി കാത്തിരിക്കേണ്ടതില്ലെന്നും കേന്ദ്ര സർക്കാർ ബോധിപ്പിച്ചിട്ടുണ്ട്.

error: Content is protected !!