കീഴാറ്റൂർ സമരം ഏറ്റെടുത്ത് കോൺഗ്രസ്

കീഴാറ്റൂർ സമരം രാഷ്ട്രീയമായി സി.പി.എമ്മിനെയും സർക്കാറിനെതിരെയും ആയുധമാക്കുക കൂടിയാണ് കോൺഗ്രസ് നേതൃത്വം. വയൽക്കിളി പ്രവർത്തകരുടെ സമരത്തിനെതിരെ സർക്കാർ നിയമസഭയിൽ സ്വീകരിച്ച നിലപാടുകൾക്ക് മറുപടിയുമായി കെ.പി.സി. പ്രസിഡന്റ് എം എം ഹസൻ രംഗത്തെത്തി.റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് വേണ്ടി കീഴാറ്റൂരിൽ സർക്കാറിന്റെ കഴുകൻമാരാണ് വട്ടമിട്ടു പറക്കുന്നത്. സമരത്തെ അടിച്ചമർത്താമെന്ന് സർക്കാർ കരുതേണ്ടെന്നും ഹസൻ പറഞ്ഞു.

പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് തിമിരം ബാധിച്ചിരിട്ടുണ്ടെന്നും അടിയന്തിരമായി ശസ്ത്രക്രിയ വേണ്ടി വരുമെന്നുമായിരുന്നു വയൽക്കിളി കൂട്ടായ്മയുടെ പ്രതിനിധിയായ സുരേഷ് കീഴാറ്റൂരിന്റെ മറുപടി. സിപിഎം മുൻകാല സമരചരിത്രം മറക്കരുതെന്നും അദ്ദേഹം കുട്ടി ചേർത്തു.

ഈ മാസം 25 ന് കീഴാറ്റൂരിൽ വീണ്ടും സമരം തുടങ്ങാനിരിക്കെയാണ് സമരക്കാർക്കെതിരെ രൂക്ഷ വിമർശനവുമായി സർക്കാരും പാർട്ടിയും വീണ്ടും രംഗത്തെത്തുന്നത്. മുതിർന്ന നേതാവ് എളമരം കരീമും സമരത്തിനെതിരെ നിലപാടുമായി രംഗത്തെത്തിയിരുന്നു.

error: Content is protected !!