കീഴാറ്റൂര്‍ വിഷയം മുഖ്യമന്ത്രി ഡൽഹിയിലേക്ക്: ഗഡ്കരിയുമായി കൂടിക്കാഴ്ച

കീഴാറ്റൂരിൽ സമരം ശക്തമാകുന്ന സാഹചര്യത്തിൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ബു​ധ​നാ​ഴ്ച ഡൽഹിയിൽ എത്തിയാണ് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്. കീ​ഴാ​റ്റൂ​രി​ൽ മേ​ൽ​പ്പാ​ത നി​ർ​മി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​യാ​കു​മെ​ന്നാ​ണ് സൂ​ച​ന. സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഡൽഹിയിൽ എത്തുന്നത്.

നമ്മുടെ നാട്ടിൽ മാറ്റം വരരുതെന്ന് ആഗ്രഹിക്കുന്ന ചിലരുണ്ട്. നല്ല കാര്യങ്ങൾ നടത്തുന്നതിനു ചിലർ തടസ്സമാകുന്നു. എതിർപ്പുള്ളവരുടെയെല്ലാം എതിർപ്പ് അവസാനിപ്പിച്ചു വികസനം കൊണ്ടുവരിക പ്രായോഗികമല്ല. വികസനത്തിന് എതിരു നിൽക്കുന്ന രീതി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും മുഖ്യമന്ത്രി കോഴിക്കോട് വ്യക്തമാക്കിയിരുന്നു.

കീഴാറ്റൂരിൽ വയൽ നികത്തി ബൈപാസ് നിർമിക്കാനുള്ള നീക്കത്തിനെതിരേ വയൽക്കിളികളുടെ നേതൃത്വത്തിൽ സമരം ശക്തമാക്കിയതോടെ സർക്കാർ ബദൽ മാർഗങ്ങൾക്കായുള്ള ശ്രമത്തിലാണ്. മേൽപ്പാലം ഉൾപ്പെടെയുള്ള ബദൽ മാർഗങ്ങൾക്കാണ് സർക്കാർ നീക്കം. കഴിഞ്ഞ ദിവസം കീ​ഴാ​റ്റൂ​രി​ൽ മേ​ൽ​പ്പാ​ത നി​ർ​മാ​ണ​ത്തി​ന് സാ​ധ്യ​ത തേ​ടി മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ നി​തി​ൻ ഗ​ഡ്ക​രി​ക്കു ക​ത്ത​യ​ച്ചി​രു​ന്നു. കൃ​ഷി ഭൂ​മി ന​ഷ്ട​പ്പെ​ടാ​തെ ദേ​ശീ​യ​പാ​ത വി​ക​സ​നം സാ​ധ്യ​മാ​കു​മോ​യെ​ന്ന് ആ​രാ​ഞ്ഞാ​ണ് ക​ത്ത​യ​ത്.

അതേസമയം, കണ്ണൂർ കീഴാറ്റൂരിൽ വയൽ നികത്തി ബൈപാസ് നിർമിക്കുന്നതിൽനിന്നു സർക്കാർ പിൻമാറിയില്ലെങ്കിൽ സമര രീതി മാറ്റാനുള്ള തയാറെടുപ്പിലാണു വയൽക്കിളികൾ. എല്ലാ ബദൽ മാർഗങ്ങളും അടഞ്ഞാൽ മാത്രം വയൽ വഴി ആകാശപ്പാത നിർമിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാമെന്ന നിലപാടിലാണു വയൽക്കിളികൾ.

error: Content is protected !!