തോമസ് ചാണ്ടിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കും

തോമസ് ചാണ്ടിയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷിക്കാൻ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഇൻകം ടാക്സ് വിജിലൻസിന്‍റെ ഉത്തരവ്. ആദായനികുതി വകുപ്പ് വിജിലന്‍സ് വിഭാഗത്തിന്‍റേതാണ് ഉത്തരവ്. കൊച്ചി യൂണിറ്റിനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ ഉടൻ റിപ്പോര്‍ട്ട് സമര്പ്പിക്കാനും നിര്‍ദേശം. ഈ മാസം 16നാണ് ഉത്തരവ് പുറത്തിറങ്ങിയത്. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് വെളിപ്പെടുത്താത്ത 150 കോടി രൂപയുടെ സ്വത്തിനെ കുറിച്ച് അന്വേിക്കണമെന്ന തൃശൂര്‍ സ്വദേശിയുടെ പരാതിയിലാണ് നടപടി.

error: Content is protected !!