മാക്കൂട്ടം ചുരം പാതയിലെ വാഹനാപകടം; ഒരാള്‍ മരിച്ചു

കണ്ണൂര്‍: ഇരിട്ടി മാക്കൂട്ടം ചുരം പാതയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു.5 പേര്‍ക്ക് പരിക്ക്.വീരാജ്‌പേട്ട സ്വദേശി മുസ്തഫ(50)ആണ് മരിച്ചത്.വീരാജ്‌പേട്ട സ്വദേശികളായ അഹമ്മദ്,യൂസഫ്,ഇബ്രാഹിം,അലി,നാസര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.മാക്കൂട്ടത്ത് നിന്നും ഇരിട്ടിയിലെ ബന്ധുവീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം.പരിക്കേറ്റവരെ കണ്ണൂര്‍ എ കെ ജി ആശുപത്രി,പരിയാരം മെഡിക്കല്‍കോളേജ് ആശുപത്രി എന്നിവിടങ്ങളിലായി പ്രവേശിപ്പിച്ചു. രാവിലെ 11മണിയോടെ മാക്കൂട്ടം കുട്ടപ്പാലത്തായിരുന്നു അപകടം

error: Content is protected !!