കര്‍ണാടക ലോകായുക്ത ജസ്റ്റിസിന് കുത്തേറ്റു

കര്‍ണാടക ലോകായുക്ത ജസ്റ്റിസ് പി വിശ്വനാഥ് ഷെട്ടിക്ക് കുത്തേറ്റു. ബെംഗളൂരിവിലെ ഓഫീസില്‍ വച്ചാണ് പരാതിയുമായി എത്തിയ ആള്‍ ജസ്റ്റിസിനെ കുത്തിയത്. ഗുരുതരമായി പരിക്കേറ്റ ഷെട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹം അപകട നില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

വിശ്വനാഥ് ഷെട്ടിയെ കുത്തിയ തുംകുരു സ്വദേശിയായ അക്രമി തേജസ് ശർമ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ഷെട്ടി ഗുരുതരാവസ്ഥ തരണം ചെയ്തെന്ന് കർണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഢി അറിയിച്ചു. തേജസ് ശർമ ആരാണെന്ന് അന്വേഷിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.

error: Content is protected !!