കെ.സുധാകരന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ഇ.പി.ജയരാജൻ

കെ.സുധാകരന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ഇ.പി.ജയരാജൻ എം.എൽ.എ. തന്നെ കൊല്ലാൻ ശ്രമിച്ച ഗുണ്ടാ നേതാവിന് മറുപടി പറയാൻ താൻ ബാധ്യസ്ഥനല്ലെന്നും, 1995 ലെ സംഭവത്തിൽ സുധാകരന്റെ ലക്ഷ്യം പിണറായി വിജയനെ വധിക്കുകയായിരുന്നെന്നും ഇ.പി.ജയരാജൻ കണ്ണൂരിൽ പറഞ്ഞു.

ഇതു വരെ ഗൂഢാലോചനക്കേസില്‍ വിചാരണ തുടങ്ങിയിട്ടില്ല. പിണറായി വിജയനെ കൊല്ലപ്പെടുത്തനായിരുന്നു സുധകാരന്റെ ലക്ഷ്യം. ഇതു സാധിക്കാതെ വന്നപ്പോള്‍ തനിക്കുനേരെ തിരികയുകയായിരുന്നു. സുധാകരന്‍ രാഷ്ട്രീയ ക്രിമിനലാണ്. അയാള്‍ വായില്‍ തോന്നുത് വിളിച്ചു പറയുകാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

നേരെത്ത നാല്‍പ്പാടി വാസു വധകേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി കെ. സുധാകരന്‍ രംഗത്ത് എത്തിയിരുന്നു വാസു വധത്തില്‍ പൊലീസ് തയാറാക്കിയ കുറ്റപത്രത്തില്‍ പിണറായി വിജയന്റെ പേരുണ്ടായിരുന്നു. മഞ്ഞ മുണ്ടും നീല ഷര്‍ട്ടും കയ്യില്‍ വടി വാളും ഉപയോഗിച്ച് അക്രമിച്ചത് പിണറായി ആണെന്ന് അന്നു പോലീസ് തയാറാക്കിയ ചാര്‍ജ് ഷീറ്റില്‍ വ്യക്തമാക്കിയിരുന്നുവെന്ന് അദേഹം ആരോപിച്ചിരുന്നു.

കണ്ടോത്ത് ഗോപി എന്ന ഡി.സി.സി സെക്രട്ടറിയെ കത്തിയെടുത്ത് കുത്തിയവനാണ് പിണറായി വിജയന്‍. 26 വര്‍ഷം ഡ്രൈവറായിരുന്ന ഗോപിയോട് പിണറായി ചെയ്തത് എന്തായിരുന്നുവെന്ന് അറിയണം. ജില്ലയില്‍ അക്രമ രാഷ്ട്രീയത്തിന് തുടക്കമിട്ടമതും പിണറായിയായിരുന്നുവെന്ന് കെ. സുധാകരന്‍ പറഞ്ഞു.

error: Content is protected !!