കണ്ണൂർ തോട്ടടയിൽ വാഹനാപകടം ഒരാൾക്ക്‌ ഗുരുതര പരിക്ക്

കണ്ണൂർ തോട്ടടയിൽ വാഹനാപകടം
തോട്ടട എസ്.എൻ. കോളേജിന് സമീപമാണ് അപകടം നടന്നത്. കണ്ണൂരിൽ നിന്നും വരികയായിരുന്ന മാരുതി ഡിസൈർ കാർ ആക്ടിവ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടർ യാത്രക്കാരനായ എടക്കാട് സ്വദേശിയായ യുവാവിനെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാർ ഡ്രൈവറുടെ അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.

error: Content is protected !!