ചക്കരക്കല്‍ വണ്ട്യാലയിലെ അംഗന്‍വാടിക്ക് നാട്ടുകാരന്‍ പ്രദീപന്‍ സൗജന്യമായി സ്ഥലം നല്‍കി

ചക്കരക്കല്‍ വണ്ടിയാല എന്ന ഗ്രാമത്തിനു ധന്യതയുടെ നിമിഷമായിരുന്നു അത്. നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള ആഗ്രഹമായിരുന്നു അംഗന്‍വാടിക്ക് സ്വന്തമായി ഒരു കെട്ടിടം എന്നത്.ഭൂമി ഇല്ലാത്തതിന്റെ പേരില്‍ ഈ ആഗ്രഹം നീണ്ടു പോവുകയായിരുന്നു.അപ്പോഴാണ് നാട്ടുകാരനായ കെ പി പ്രദീപന്‍ വണ്ടിയാല അംഗന്‍വാടിക്കായി മൂന്ന് സെന്റ്‌ സ്ഥലം നല്‍കിയത്.പിന്നെ സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും നിമിഷങ്ങളായിരുന്നു ഓരോ നാട്ടുകാരനും.അതുകൊണ്ടുതന്നെ ഇന്ന് നടന്ന സ്ഥലത്തിന്റെ രേഖകൈമാറല്‍ ചടങ്ങ് വ്യത്യസ്ത അനുഭവമായി.കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഇ പി ലത രേഖ ഏറ്റുവാങ്ങി.

ഇപ്പോള്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടിക്ക് എത്രയും പെട്ടന്ന് കെട്ടിടം നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.ചടങ്ങില്‍ കോര്‍പ്പറേഷന്‍ കൌണ്‍സിലര്‍ കെ പി സജിത്ത് അധ്യക്ഷത വഹിച്ചു.എം നൈനേഷ്,സി പി പവിത്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

error: Content is protected !!