കേളകത്ത് കായാമ്പൂ വിരിഞ്ഞു

കേ​ള​കം പെ​രു​ന്താ​ന​ത്ത് കോ​ല​ത്ത് ശ​ശീ​ന്ദ്ര​ന്‍റെ വീ​ട്ടു​പ​റ​ന്പി​ലാ​ണ് കാ​യാ​മ്പൂ വിരിഞ്ഞത്. സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്നും 1200 മീ​റ്റ​ർ വ​രെ ഉ​യ​ര​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​ത്യ​ഹ​രി​ത, അ​ർ​ധ നി​ത്യ​ഹ​രി​ത വ​ന​ങ്ങ​ളി​ൽ കാ​ണ​പ്പെ​ടു​ന്ന ഔ​ഷ​ധ സ​സ്യ​മാ​ണ് കാ​ശാ​വ് കാ​യാ​മ്പൂ. കാ​ശാ​വ്, കാ​യാ​വ്, അ​ഞ്ജന​മ​രം, ക​ന​ലി, ആ​ന​ക്കൊ​മ്പി​ എ​ന്നീ പേ​രു​ക​ളി​ലും ഇത് അ​റി​യ​പ്പെ​ടു​ന്നു.

വ​ള​രെ സാ​വ​ധാ​നം വ​ള​രു​ന്ന ഈ ​ചെ​ടി​യു​ടെ ശി​ഖ​ര​ങ്ങ​ൾ​ക്ക് ന​ല്ല ക​ട്ടി​യു​ള്ള​തി​നാ​ൽ വി​വി​ധ​ങ്ങ​ളാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്നു. വേ​ര്, ഇ​ല, കാ​യ്ക​ൾ എ​ന്നി​വ​യാ​ണ് ഔ​ഷ​ധ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കാ​ശാ​വി​ൻ ക​മ്പു​ക​ൾ ക​ത്തി​ക​ളു​ടെ പി​ടി​യു​ണ്ടാ​ക്കു​ന്ന​തി​ന് ഉ​ത്ത​മ​മാ​ണ്. ക​ന്നു പൂ​ട്ടു​ന്ന​വ​രു​ടെ വ​ടി​ക്കും ചെ​ണ്ട​ക്കോ​ലി​നും കാ​ശാ​വ് ക​മ്പ് ഉ​പ​യോ​ഗി​ച്ചു​വ​രു​ന്നു.

error: Content is protected !!