കണ്ണൂര്‍ ബാങ്ക് റോഡിലൂടെ മൂക്ക് പോത്താതെ നടക്കാനാവില്ല

കണ്ണൂര്‍ നഗരത്തില്‍ ബാങ്ക് റോഡിലാണ് ഓടകള്‍ നിറഞ്ഞൊഴുകി യാത്രക്കാര്‍ക്ക് ദുരിതമാകുന്നത്.ദിവസങ്ങളായി തുടരുന്ന ഈ ദുരിതം അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.ഓടകളില്‍ നിന്നും കറുത്ത് ദുര്‍ഗന്ധം വമിക്കുന്ന മലിനജലം റോഡിലേക്ക് പരന്നോഴികിയതോടെ കച്ചവടക്കാരും ദുരിതത്തിലായി.നേരത്തെ ചെറുതായി മാത്രം ഉണ്ടായിരുന്ന പ്രശ്നം ഇരട്ടിച്ചതോടെ വ്യാപാരികള്‍ പരാതി നല്‍കി.എന്നാല്‍ ആരും തന്നെ തിരിഞ്ഞു നോക്കിയില്ലെന്ന് വ്യാപാരികള്‍ കുറ്റപ്പെടുത്തി.

നഗരത്തിലെ വന്‍കിട ഹോട്ടലുകളില്‍ നിന്നുള്ള കക്കൂസ് മാലിന്യമടക്കം ഓടകളിലേക്ക് ഒഴുക്കി വിടുന്നു എന്ന പരാതി നേരത്തെ തന്നെ ഉയര്‍ന്നു വന്നിരുന്നു.കക്കൂസ് മാലിന്യമടക്കം കലര്‍ന്ന മലിനജലമാണ്‌ റോഡില്‍ ഒഴുകുന്നത്‌ എന്ന് വ്യാപാരികള്‍ പറഞ്ഞു. വേനല്‍ കനക്കുന്ന സാഹചര്യത്തില്‍ പലവിധ അസുഖങ്ങളാണ് പടര്‍ന്നു പിടിക്കുന്നത്‌ ഈ സാഹചര്യം നിലനില്‍ക്കേ റോഡില്‍ മലിനജലംതളംകെട്ടി കിടക്കുന്നത് വന്‍ ആരോഗ്യ ഭീഷണിയാണ് ഉയര്‍ത്തുന്നത്.നഗരത്തിന്‍റെ ഏറ്റവും തിരക്കേറിയ ഇടത്ത് ഉണ്ടായ പ്രശ്നത്തില്‍ ഇടപെടാത്ത കോര്‍പ്പറേഷന്‍ അധികൃതര്‍ക്കെതിരെ ശക്തമായ പ്രധിഷേധമാണ് ഉയര്‍ന്നു വരുന്നത്

error: Content is protected !!