കാനം രാജേന്ദ്രൻ വീണ്ടും സി പി ഐ സംസ്ഥാന സെക്രട്ടറി

കാനം രാജേന്ദ്രനെ വീണ്ടും സിപി ഐ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെയാണ് കാനത്തെ തിരഞ്ഞെടുത്തത്. നേരത്തെ ദിവാകരനെ മത്സരിപ്പിക്കാന്‍ കെ ഇ ഇസ്മായില്‍ പക്ഷം ശ്രമിച്ചിരുന്നു.

ശക്തമായ വിഭാഗീത തര്‍ക്കങ്ങള്‍ക്ക് വേദിയായ സിപിഎെ സംസ്ഥാന സമ്മേളനം ഇന്ന് അവസാനിക്കും. സംസ്ഥാന സമ്മേളന വേദിയില്‍ കാനം തന്നെയാകും ഔദ്യോദിക സ്ഥാനാര്‍ത്ഥി. അതേസമയം ഇസ്മായിലിനെ അനുനയിപ്പിക്കാന്‍ കേന്ദ്ര നേതാക്കള്‍ ശ്രമം നടത്തിയിരുന്നു. കോട്ടയത്ത് നടന്ന കഴിഞ്ഞ സമ്മേളനത്തിലും സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിനുള്ള സാധ്യതകള്‍ ഉണ്ടായിരുന്നു. അന്ന് ഇസ്മായില്‍ പിന്മാറിയതോടെയാണ് മത്സരം ഒഴിവായത്.

ഇത്തവണ ഇസ്മായിലിനെതിരെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ഗുരുതരമായ കുറ്റങ്ങള്‍ വന്നിരുന്നു. ഇസ്മായിലിനെതിരെ ആരോപണം ഉയര്‍ത്തിയ സാഹചര്യത്തില്‍ സി ദിവാകരനെ സംസ്ഥാന സെക്രട്ടറിയായി മത്സരിപ്പിക്കാനാണ് ഇസ്മയില്‍ വിഭാഗം ആലോചിച്ചിരുന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥിയാകാന്‍ താന്‍ ഇല്ലെന്ന് ദിവാകരന്‍ പ്രഖ്യാപിച്ചതോടെ കാര്യങ്ങള്‍ മാറിയത്.

error: Content is protected !!