ത്രിപുര മോഡൽ കേരളത്തിലാവർത്തിക്കില്ല; വെള്ളാപ്പള്ളി നടേശൻ
കേരളത്തില്‍ ത്രിപുര മോഡല്‍ ആവര്‍ത്തിക്കില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഭരണം പിടിക്കാന്‍ ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിനുള്ള കഴിവില്ലെന്നും അദേഹം പറഞ്ഞു. ബിഡിജെഎസ് എന്‍ഡിഎയില്‍ ഇരിക്കെത്തന്നെയാണ് വീണ്ടും ബിജെപി സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ച് വെള്ളാപ്പള്ളി രംഗത്ത് വന്നിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുത്ത് അടുത്തിരിക്കുന്ന വേളയില്‍ വെള്ളാപ്പള്ളിയുടെ പ്രതികരണം ബിജെപിയെ വെട്ടിലാക്കിയിട്ടുണ്ട്.
ചെങ്ങന്നൂരില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ശക്തമായ മത്സരമാണ് നടക്കാന്‍ പോകുന്നതെന്നും എന്നാല്‍ എസ്എന്‍ഡിപിയുടെ നിലപാട് എന്തായിരിക്കുമെന്ന് പറയാറായിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഏത് അന്വേഷണത്തെയും നേരിടുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.