അപകടത്തിൽ അറ്റുപോയ കാൽ രോഗിക്ക് തലയണയാക്കി ഡോക്ടർമാർ
യു.പിയിലെ ഝാൻസി മെഡിക്കൽ കോളേജിലാണ് മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.അപകടത്തിൽ അറ്റുപോയ കാൽ ഡോക്ടർമാർ രോഗിയുടെ തലയ്ക്കു താങ്ങായിവച്ചു.ഈ ഫോട്ടോയും വീഡിയോയും സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാണ്
പരിക്കേറ്റ യുവാവ് ബോധത്തോടെ ആശുപത്രിയിലെ സ്ട്രച്ചറിൽ കിടക്കുന്പോഴായിരുന്നു മെഡിക്കൽ കോളജ് ഡോക്ടർമാരുടെ ബോധമില്ലാത്ത നടപടി. പരിക്കേറ്റ യുവാവിന്റെ പേരുവിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ദേശീയ മാധ്യമങ്ങൾ സംഭവദൃശ്യങ്ങൾ പുറത്തുവിട്ടതോടെ വിഷയം അന്വേഷിക്കുന്നതിനായി ഉന്നതതല സമിതിയെ നിയോഗിച്ചതായി ഝാൻസി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പറഞ്ഞു.