ബിജെപിയിലേക്ക് ക്ഷണിച്ചിരുന്നു എന്ന് കെ.സുധാകരന്‍

മീഡിയവണ്‍ ചാനലിന്റെ വ്യൂപോയിന്റിലാണ്,തനിക്ക് ബിജെപിയിലേക്ക് ക്ഷണമുണ്ടായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ വ്യക്തമാക്കിയത് .ഇതിനായി രണ്ട് തവണ ദൂതന്മാര്‍ തന്നെ വന്നു കണ്ടിരുന്നു. അമിത് ഷായുമായും ചെന്നൈയിലെ രാജയുമായും കൂടിക്കാഴ്ചക്കായിരുന്നു ക്ഷണം തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയതോടെ പിന്നീടവര്‍ സമീപിച്ചിട്ടില്ലെന്നും. കോണ്‍ഗ്രസ് വിട്ടാല്‍ താന്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്നും സുധാകരന്‍പറഞ്ഞു.

ബിജെപി യും സിപിഎമ്മും ഒരു പോലെ ഫാഷിസ്റ്റ് സംഘടനകളാണ്. കോണ്‍ഗ്രസിന്റെ സംഘടാനാസംവിധാനം കുറച്ചു കൂടി ശക്തമാക്കേണ്ടതുണ്ട്. സംഘടനാ രീതികളില്‍ സമഗ്രമായ അഴിച്ചുപണി വേണം. വിധേയത്വമുള്ളവരെ മുകളിലേക്ക് വിടുന്ന രീതിയാണ് കോണ്‍ഗ്രസിന്റെ ശാപമെന്നും സുധാകരന്‍ കുറ്റപ്പെടുത്തി

നേരത്തെ സുധാകരന് ബി.ജെ.പിയിലേക്കെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ആരോപിച്ചിരുന്നു. ബി.ജെ.പിയില്‍ ചേരുന്നതിന്റെ ഭാഗമായി സുധാകരന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതായും പി ജയരാജന്‍ പറഞ്ഞിരുന്നു.

error: Content is protected !!