മോദിയുടെ കാലത്ത് സൈന്യത്തിന് തളര്‍ച്ച

ഇന്ത്യന്‍ പ്രതിരോധ മേഖല ഇതുവരെയില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് റിപ്പോര്‍ട്ട്. സൈന്യത്തില്‍ നിന്ന് പിരിഞ്ഞു പോവുകയോ, രാജിവെയ്ക്കുകയോ ചെയ്യുന്ന ജവാന്മാരുടെ എണ്ണം 2015 മുതല്‍ ക്രമാതീതമായി വര്‍ധിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ 27,862 ജവാന്മാരാണ് മെച്ചപ്പെട്ട തൊഴില്‍ തേടി സൈന്യത്തില്‍ നിന്ന് പിരിഞ്ഞ് പോയത്. ബിജെപി അധികാരത്തിലേറിയ ശേഷമുള്ള ഇത്രയേറെ സൈനികര്‍ പിരിഞ്ഞു പോകുന്നത് സര്‍ക്കാരിനെ പ്രതിസന്ധിയിലായിരിക്കുകയാണ്.

2015 മുതല 2018 ജനുവരി 31 വരെയുള്ള കണക്കനുസരിച്ച് 27,862 പേരാണ് സൈന്യം വിട്ടത്. ആഭ്യന്തരമന്ത്രാലയത്തിന്റെ രേഖകള്‍ പ്രകാരം 2017 ല്‍ സിആര്‍പിഎഫ്, ബി.എസ്.എഫ്, ഐടിബിപി, എസ്എസ്ബി, സിഐഎസ്എഫ്, അസം റൈഫിള്‍സ് എന്നീ കേന്ദ്രസേന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 14,587 പേരാണ് നിന്ന് പിരിഞ്ഞു പോയത്. 2016 ല്‍ 8,912 ജവാന്മാരും, 2015 ല്‍ 3,422 ജവാന്മാരും സേനയില്‍ നിന്ന് പരിഞ്ഞ് പോയി.

സിആര്‍പിഎഫില്‍ നിന്നും ബിഎസ്എഫില്‍ നിന്നുമാണ് പ്രധാനമായും ജവാന്മാര്‍ വിട്ടുപോകുന്നത്. 11,198 പേരാണ് ബിഎസ്എഫ് വിട്ടത്. സിആര്‍പിഎഫിലെ 10,620 പേരും ജോലി ഉപേക്ഷിച്ചു. 2017 ലാണ് ഏറ്റവും അധികം ജവാന്മാര്‍ സൈന്യം വിട്ടത്. 2015 ല്‍ 35 ഗസറ്റഡ് സിആര്‍പിഎഫ് ഓഫീസര്‍മാര്‍ പിരിഞ്ഞു പോയപ്പോള്‍ 2017 ല്‍ 59 പേരാണ് ജോലിയൊഴിഞ്ഞത്. 2024 വരെ ഈ കെഴിഞ്ഞു പോകല്‍ തുടരുമെന്നാണ് കരുതുന്നത്.

error: Content is protected !!