ഹാദിയ കേസ്; വിവാഹം റദ്ദാക്കാന്‍ അധികാരമില്ലെന്ന് സുപ്രീം കോടതി

ഹാദിയയുടെ വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി വിധി. ഷെഫിന്‍ ജഹാനുമായുള്ള ഹാദിയയുടെ വിവാദം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ചാണ് ഹാദിയയുടെ വിവാഹം റദ്ദാക്കിയത് അംഗീകരിക്കാനാവില്ലെന്നും നിയമപരമായ വിവാഹം തടയാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

വിവാഹത്തെക്കുറിച്ച് കേസെടുക്കാനാവില്ലെന്ന് ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി രാവിലെ വ്യക്തമാക്കിയിരുന്നു. വിവാഹം ഇന്ത്യയുടെ ബഹുസ്വരതയുടെ ഭാഗമാണ്. അത് തകര്‍ക്കാനാകില്ല. എന്നാല്‍ തീവ്രവാദ ബന്ധമുണ്ടെങ്കില്‍ ഷെഫീന്‍ ജഹാനും ഹാദിയക്കുമെതിരെ കേസെടുക്കാമെന്നും സുപ്രീം കോടതി പറഞ്ഞു. കേസില്‍ അന്തിമവിധി വന്നതോടെ ഹാദിയക്കും ഷെഫിന്‍ ജഹാനും ഭാര്യാ-ഭര്‍ത്താക്കന്മാരായി കഴിയാന്‍ നിയമതടസമില്ല.

വിവാഹം ഒഴികെയുള്ള വിഷയങ്ങളില്‍ എന്‍.ഐ.എക്ക് അന്വേഷണം തുടരാം. കുറ്റക്കാരെങ്കില്‍ ഷെഫിന്‍ ജഹാന്‍ അടക്കമുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. 2017 മേയ് 24നാണ് ഹൈക്കോടതി ഇവരുടെ വിവാഹം റദ്ദാക്കിയത്. കേസിലെ അന്തിമ വാദം ഉച്ചയ്ക്കു മുന്‍പു പൂര്‍ത്തിയായി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണു കേസ് പരിഗണിച്ചത്.

error: Content is protected !!