ഗൗ​രി ല​ങ്കേ​ഷ് വധംകേസ്:ഹി​ന്ദു യു​വ സേ​നപ്രവര്‍ത്തകന്‍ ക​സ്റ്റ​ഡി​യില്‍

പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഗൗ​രി ല​ങ്കേ​ഷ് വ​ധ​ക്കേ​സി​ൽ ഹി​ന്ദു യു​വ സേ​നപ്രവര്‍ത്തകനെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​ർ​ണാ‌​ട​ക​ത്തി​ലെ മ​ദ്ദൂ​ർ സ്വ​ദേ​ശി​യാ​യ കെ.​ടി ന​വീ​ൻ കു​മാ​റി​നെ (37) ആ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 18 ന് ​അ​ന​ധി​കൃ​ത​മാ​യി ബു​ള്ള​റ്റ് കൈ​വ​ശം​വ​ച്ചെ​ന്ന കേ​സി​ൽ ബം​ഗ​ളൂ​രു പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. സി​റ്റി ബ​സ്റ്റാ​ൻ​ഡി​ൽ​നി​ന്നാ​ണ് ഇ​യാ​ളെ അ​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.2017 സെ​പ്റ്റം​ബ​ർ അ​ഞ്ചി​നാ​ണ് ഗൗ​രി ല​ങ്കേ​ഷ് അ​ജ്ഞാ​ത​രു​ടെ വെ​ടി​യേ​റ്റു മ​രി​ച്ച​ത്. അ​ക്ര​മി​ക​ളെ ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ പി​ടി​ക്കു​മെ​ന്ന് ന​വം​ബ​റി​ൽ ക​ർ​ണാ​ട​ക ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​മ​ലി​ൻ​ഗ റെ​ഡ്ഡി പ​റ​ഞ്ഞെ​ങ്കി​ലും ഇ​തു​വ​രെ അ​തു​ണ്ടാ​യി​ട്ടി​ല്ല.

error: Content is protected !!