മണ്ണാർക്കാട് കൊല്ലപ്പെട്ട സഫീറിന്റെ വീട് മുഖ്യമന്ത്രി സന്ദർശിച്ചു

മണ്ണാര്‍ക്കാട് കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവർത്തകൻ സഫീറിന്‍റെ ബന്ധുക്കളെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. അട്ടപ്പാടി മധുവിന്‍റെ വീട്ടില്‍ നിന്ന് മടങ്ങും വഴിയാണ് മുഖ്യമന്ത്രി സഫീറിന്‍റെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചത്.

ഞായറാഴ്ച് രാത്രി ഓട്ടോറിക്ഷയിലെത്തിയ സംഘം സഫീറിന്‍റെ കടയില്‍ കുത്തിക്കൊല്ലുകയായിരുന്നു. ആക്രമണത്തില്‍ ശരീരത്തിലേറ്റ ആഴത്തിലുള്ള മുറിവുകളാണ് സഫീറിന്‍റെ മരണ കാരണം.

എന്നാല്‍ സഫീറിന്‍റെ മരണം രാഷ്ട്രീയ പ്രശ്നങ്ങള്‍ അല്ലെന്നും ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണെന്നും പോലീസ് പറഞ്ഞു

error: Content is protected !!