പ്രതിഷേധവുമായി ടി.വി അനുപമ

മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റ വിഷയത്തില്‍ ഹൈക്കോടതിയില്‍ നിന്ന് രൂക്ഷ വിമര്‍ശനമേറ്റുവാങ്ങിയതില്‍ പ്രതിഷേധവുമായി ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി.അനുപമ. കവയത്രി നിഖിത ഖില്ലിന്റെ വരികള്‍ ഉദ്ധരിച്ച് ഫേസ്‌ബുക്കില്‍ പോസ്റ്റ് കുറിപ്പിലൂടെയാണ് അനുപമ തന്റെ പ്രതിഷേധം വ്യക്തമാക്കിയത്.

അവര്‍ നിങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കും. നിങ്ങളെ ദഹിപ്പിക്കാനും പരിഹാസിക്കാനും പരിക്കേല്‍ക്കാനും ശ്രമിക്കും. നിങ്ങളെ അവര്‍ ഉപേക്ഷിക്കുകയും ചെയ്യും. പക്ഷേ അവര്‍ക്ക് ഒരിക്കിലും നിങ്ങളെ തോല്‍പ്പിക്കാന്‍ സാധിക്കില്ല. ചാരത്തില്‍ പണിത റോമിനെ പോലെ ഫിനിക്‌സ് പക്ഷിയെപ്പോലെ നിങ്ങള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നാണ്’ നിഖിത ഖില്ലിന്റെ വരികള്‍.

ആലപ്പുഴയിലെ ലേക് പാലസ് റിസോര്‍ട്ട് കയ്യേറ്റം നടത്തിയെന്ന കേസില്‍ ഹൈക്കോടതിയുടെ വിമര്‍ശനം ഏറ്റുവാങ്ങിയതിനു പിന്നാലെയാണ് ടി വി അനുപമയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ജില്ലാ കലക്ടര്‍ നല്‍കിയ രണ്ടു നോട്ടീസുകള്‍ സര്‍വേ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയതാണ് കോടതി വിമര്‍ശിച്ചത്. പക്ഷേ രണ്ടാമത്തെ നോട്ടീസില്‍ തെറ്റു പറ്റിയില്ല. ഈ വിവരം കോടതിയെ അറിയിക്കുമെന്ന് അനുപമ പിന്നീട് വ്യക്തമാക്കിയിരുന്നു.

error: Content is protected !!