ജിസാറ്റ് -6 എ ഇന്ന് കുതിച്ചുയരും

മൊബൈൽ വാർത്താവിനിമയ രംഗത്തിന് ശക്തിപകരാൻ ഇന്ത്യയുടെ പുതിയ വാർത്താവിനിമയ ഉപഗ്രഹം ജിസാറ്റ് -6 എ ഇന്ന് കുതിച്ചുയരും. വൈകുന്നേരം 4.56ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽനിന്നാണ് വിക്ഷേപണം. ജിഎസ്എൽവി എഫ് 08 ആണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നത്.

ജിഎസ്എൽവി എഫ് 08 എന്ന റോക്കറ്റിന്‍റെ പന്ത്രണ്ടാമത്തെ വിക്ഷേപണമാണിത്. ഭാവിയിലെ വാർത്താവിനിമയ സാങ്കേതികവിദ്യാ വികസനത്തിന് നിർണായകമാകുന്നതാണ് ജി സാറ്റ് 6 എ ഉപഗ്രഹത്തിന്‍റെ വിക്ഷേപണം. 10 വർഷം ആയുസ് പറഞ്ഞിരിക്കുന്ന ഉപഗ്രഹത്തിന്‍റെ ഭാരം 415.6 ടണ്‍ ആണ്.

error: Content is protected !!