ചോദ്യപേപ്പര്‍ ചോര്‍ന്നു സിബിഎസ്ഇ പരീക്ഷ വീണ്ടും നടത്തും

ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് സിബിഎസ്ഇ പത്താം ക്ലാസ് കണക്ക് പരീക്ഷയും പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്‌സ് പരീക്ഷയും റദ്ദാക്കി. കണക്ക് പരീക്ഷ ഇന്നു രാവിലെയാണു നടന്നത്. ഇക്കണോമിക്‌സ് പരീക്ഷ കഴിഞ്ഞ തിങ്കളാഴ്ചയും.ഇരു പരീക്ഷകളും വീണ്ടും നടത്തുമെന്നാണ് അറിയിപ്പ്. പുതുക്കിയ പരീക്ഷ തീയതി ഒരാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപിക്കും. സിബിഎസ്ഇ വെബ്‌സൈറ്റിലായിരിക്കും ഇക്കാര്യം അറിയിക്കുകയെന്നും അധികൃതര്‍ വ്യക്തമാക്കി.

കണക്കു പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. എന്നാല്‍ ഇന്നു നടന്ന പരീക്ഷയ്ക്ക് കഴിഞ്ഞ ദിവസം പുറത്തുവന്ന അതേ ചോദ്യപേപ്പര്‍ എത്തിയതോടെയാണ് ചോര്‍ച്ച സ്ഥിരീകരിച്ചത്. ഇത് അധികൃതര്‍ക്കു ലഭിച്ചിരുന്നു. ഇന്നു നടന്ന പരീക്ഷയുടെ പേപ്പറുമായി ഒത്തുനോക്കിയപ്പോഴാണ് പേപ്പര്‍ ചോര്‍ന്നതായി തെളിഞ്ഞത്.

error: Content is protected !!