ഫറൂഖ് കോളേജിലെ ആക്രമണം; അധ്യാപകര്‍ക്കെതിരെ കേസെടുത്തു

കോഴിക്കോട് ഫറൂഖ് കോളജില്‍ ഹോളി ആഘോഷിച്ച വിദ്യാര്‍ഥികളെ അധ്യാപകര്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. അധ്യാപകരായ നിഷാദ്, ഷാജിര്‍, യൂനസ് എന്നിവര്‍ക്കെതിരെയാണ് ഫറോക്ക് പൊലിസ് കേസെടുത്തത്. നിയമവിരുദ്ധമായി സംഘം ചേരുക, കലാപത്തിന് നേതൃത്വം നല്‍കുക, മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇവര്‍ക്ക് പുറമേ അധ്യാപകരുടെ പരാതിയെ തുടര്‍ന്ന് ഒരു വിദ്യാര്‍ത്ഥിക്കെതിരെയും കേസെടുത്തിട്ടുണ്ട്.

എന്നാല്‍ അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചിട്ടില്ലെന്ന നിലപാടാണ് കോളേജ് മാനേജ്‌മെന്‍റിനുള്ളത്. ജാമ്യമില്ലാ വകുപ്പുകള്‍ അനുസരിച്ച് കേസെടുത്തിട്ടുള്ളതിനാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ ഉടനുണ്ടായേക്കും. പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ ചികിത്സയിലാണ്.

error: Content is protected !!