മദ്യനയത്തിലിടഞ്ഞ് കത്തോലിക്കാ സഭ; ചെങ്ങന്നൂരില്‍ കാണാമെന്ന് വെല്ലുവിളി

ഇടതുസര്‍ക്കാരിന്റെ മദ്യനയത്തില്‍ കടുത്ത വിമര്‍ശനവുമായി കത്തോലിക്കാ സഭ രംഗത്ത്. മദ്യനയം ചെങ്ങന്നൂരില്‍ സര്‍ക്കാരിനെതിരായ ജനമനസ് പ്രകടമാകുമെന്ന് താമശേരി ബിഷപ്പും കെസിബിസി മദ്യവിരുദ്ധ സമിതിയുടെ അധ്യക്ഷനുമായ റെമിജിയോസ് ഇഞ്ചനായിയേല്‍. പ്രകടന പത്രികയോടെങ്കിലും ആത്മാര്‍ത്ഥ വേണം. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് മദ്യനയം സംബന്ധിച്ച് ഹിതപരിശോധന നടത്താന്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും റെമിജിയോസ് ഇഞ്ചനായിയേല്‍ പറഞ്ഞു.

മദ്യ ശാലകൾ തുറക്കാനുള്ള തീരുമാനത്തിനെതിരെ ആഞ്ഞടിച്ചു കെസിബിസിയും രംഗത്തെത്തി. തീരുമാനത്തിന് പിന്നിൽ ജനങ്ങളെ മദ്യം കൊടുത്തു മയക്കി അക്രമരാഷ്ട്രീയത്തിലേക് തിരിച്ചു വിടാനുള്ള ശ്രമമാണ്. മദ്യശാലകൾ തുറക്കുന്നത് അരാജകത്വത്തിലേക്കും അക്രമത്തിലേക്കും നയിക്കും.

ഇടതു സർക്കാരിന്‍റെ തീരുമാനം തെരഞ്ഞെടുപ്പ് വാഗ്ദാന ലംഘനമാണെന്നും കെസിബിസി ആരോപിച്ചു. മദ്യശാലകള്‍ തുറക്കാനുള്ള തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. ഏപ്രിൽ രണ്ട് മദ്യ വിരുദ്ധ പ്രക്ഷോഭ ദിനം ആയി ആചരിക്കും. പ്രതിഷേധത്തിൽ സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ പങ്കെടുക്കുമെന്ന് കെസിബിസി വക്താവ് ഫാ. വര്‍ഗീസ് വള്ളിക്കാട് പറഞ്ഞു.

error: Content is protected !!