നടിയെ ആക്രമിച്ച കേസ്; വിചാരണ വൈകിപ്പിക്കില്ലെന്ന് കോടതി

നടിയെ ആക്രമിച്ച കേസില്‍ വിചാരണ വൈകിപ്പിക്കാന്‍ ആകില്ലെന്ന് ഹൈക്കോടതി. ദിലീപിന്‍റെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി. ദിലീപിന്‍റെ ഹര്‍ജി പരിഗണിക്കുന്നത് 21ലേക്ക് മാറ്റി.

നേരെത്ത നടി ആക്രമിക്കപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയില്‍ തീരുമാനമാകുന്നത് വരെ വിചാരണ നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്നാണ് ദിലീപിന്റെ ആവശ്യം. പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലും ദിലീപിനു ദൃശ്യങ്ങള്‍ നല്‍കുന്നതിനെ ഹൈക്കോടതിയിലും എതിര്‍ത്തു. ദിലീപിന്റെ കൈയില്‍ ദൃശ്യങ്ങളിലെത്തുന്നത് നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നാണ് പ്രോസിക്യൂഷന്‍ വാദം. മാര്‍ച്ച് 21നു കേസില്‍ വിശദമായി വാദം കേള്‍ക്കും.

നടന്‍ ദിലീപടക്കം പന്ത്രണ്ടു പേരാണ് പ്രതികള്‍. ഒന്നാം പ്രതി പള്‍സര്‍ സുനിയും ഇയാളുടെ സഹായി ഡ്രൈവര്‍ മാര്‍ട്ടിനും ജയിലിലാണ്. കേസില്‍ എട്ടാം പ്രതിയായ ദിലീപിന് ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

ഓടുന്ന വാഹനത്തിനുള്ളില്‍ നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ മുഖ്യപ്രതി പള്‍സര്‍ സുനി പകര്‍ത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഒന്നാം പ്രതി സുനി അടക്കം ഏഴു പേര്‍ക്കെതിരേയാണ് പോലീസ് ആദ്യ കുറ്റപത്രം നല്‍കിയിരുന്നത്. പിന്നീട് ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി ദിലീപ് അടക്കമുള്ള മറ്റു പ്രതികള്‍ക്കെതിരേ അനുബന്ധ കുറ്റപത്രം നല്‍കുകയായിരുന്നു.

You may have missed

error: Content is protected !!