കാശ്മീരില്‍ ഭൂചലനം; ആളപായമില്ല

ജമ്മു കശ്‍മീരില്‍ ഭൂചലനം. റിക്ടര്‍ സ്‍കെയില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ശനിയാഴ്ച രാവിലെയാണുണ്ടായത്. പരിഭ്രാന്തരായ ജനങ്ങള്‍ വീടുകളില്‍ നിന്നും പുറത്തിറങ്ങി നിന്നു. എന്നാല്‍ എവിടെനിന്നും നാശനഷ്‌ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നേരീയ ഭൂചലനം മാത്രമാണുണ്ടായതെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഇന്ത്യന്‍ മെട്രോളജിക്കല്‍ വകുപ്പ് അറിയിച്ചു.

error: Content is protected !!