ദീപികയ്ക്ക് സുഖമില്ല; ഷൂട്ടിംഗ് നിര്‍ത്തിവെച്ചു

ബോളിവുഡിന്റെ സ്വന്തം സുന്ദരി ദീപികാ പദുക്കോണിന് വൈറ്റമിന്‍ ഡി-3യുടെ പോരായ്മ മൂലം സുഖമില്ലെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ദീപിക ആരോഗ്യം വീണ്ടെടുക്കാനുള്ള ചികിത്സയിലാണെന്ന് ബോളിവുഡ് വിനോദ സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താരത്തിന്റെ തിരക്ക് പിടിച്ച് ഷൂട്ടിംഗ് ഷെഡ്യൂളുകളാണ് ആരോഗ്യ ബാധിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ആരോഗ്യനിലയില്‍ വ്യത്യാസം വന്നതോടെ ദീപിക നായികയാവുന്ന സിനിമകളുടെ ചിത്രീകരണം മാറ്റിവച്ചു. പുറം വേദനയുള്ള ദീപികയ്ക്ക് ഫിസിയോ തെറാപ്പിയും തുടങ്ങിയിട്ടുണ്ട്. ഡോക്ടര്‍മാരുടെ അനുമതി ലഭിക്കുന്നത് വരെ താരം ചിത്രീകരണത്തിന് എത്തില്ലെന്നാണ് സൂചന.

സഞ്ജയ് ബന്‍സാലി സംവിധാനം ചെയ്ത പത്മാവത് ചിത്രത്തെ തുടര്‍ന്നാണ് ദീപികയ്ക്ക് കഴുത്ത് വേദനയും പുറം വേദനയും അനുഭവപ്പെട്ടത്. വിശാല്‍ ഭരദ്വാജ്, ആനന്ദ് എല്‍ റായ എന്നിവരുടെ ചിത്രത്തിലാണ് ദീപികയിപ്പോള്‍ അഭിനയിക്കുന്നത്.

You may have missed

error: Content is protected !!